Advertisement

പത്താം ക്ലാസിൽ 80 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് വ്യാജ പ്രചാണം

September 8, 2021
1 minute Read
scholarship fact check

പത്താം ക്ലാസിൽ 80 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രേരണ എന്ന എൻജിഒ തുടർ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന് വ്യാജ പ്രചാണം.

വാട്ട്സ് ആപ്പിലൂടെ പർക്കും ലഭിച്ച സന്ദേശമാണ് ഇത്. പത്താം ക്ലാസിൽ 80 ശതമാനം മാർക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ എന്ന എൻജിഒ തുടർപഠനത്തിന് സാമ്പത്തിക സഹായം നൽകുന്നു എന്നതാണ് സന്ദേശം. എൻ‌ജി‌ഒ നടത്തുന്ന എഴുത്ത് പരീക്ഷ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുകയെന്നും സന്ദേശത്തിൽ പറയുന്നു. ഒപ്പം മൂന്ന് മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ട്. ഇൻഫോസിസ് ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് പ്രേരണ എൻജിഒ എന്ന അവകാശവാദവും സന്ദേശത്തിലുണ്ട്.

Read Also : വ്യാജ കൊവിഡ് വാക്‌സിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

എന്നാൽ നിലവിൽ ഇത്തരത്തിലൊരു സ്കോളർഷിപ്പ് ഇല്ല എന്നതാണ് യാഥാർത്ഥ്യം. സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന നമ്പറുകളെല്ലാം പ്രവർത്തന രഹിതമാണ്. ഇൻഫോസിസ് ഫൗണ്ടേഷൻ ഇത്തരത്തിലൊരു എൻജിഒയേയും പിന്തുണയ്ക്കുന്നില്ലെന്നും അവരുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlight: scholarship fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top