രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ്; 369മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 369മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേർ രോഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25,772പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Read Also : പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥ
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കൊവിഡ് വാക്സീൻ നൽകി. ഇതോടെ ആകെ വാക്സിനേഷൻ 70,75,43,018 ആയി.
Read Also : വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ അപ്പീൽ നൽകും
Story Highlight: Todays covid cases india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here