Advertisement

ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാൻ സ്ഥലം വിട്ടു നൽകാനുള്ള നീക്കവുമയി കെ.എസ്.ആർ.ടി.സി

September 9, 2021
1 minute Read
bevco outlet ksrtc

പ്രതിഷേധങ്ങൾക്കിടെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാൻ സ്ഥലം വിട്ടു നൽകാനുള്ള നീക്കവുമയി കെ.എസ്.ആർ.ടി.സി. നിലവിലുള്ള ഡിപ്പോകൾ ഇതിനായി നൽകില്ല. കോർപ്പറേഷൻ ഉപയോഗിക്കാതെ കിടക്കുന്ന 16 സ്ഥലങ്ങൾ നൽകാനാണ് തീരുമാനം. ഇന്ന് യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കെഎസ്ആർടിസി കെട്ടിടങ്ങളിൽ മദ്യശാല ആരംഭിക്കുന്നത് ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ​ഗോവിന്ദൻ ഇന്ന് പറഞ്ഞിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. മദ്യശാല ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Read Also : ലോക്ക് ഡൗണ്‍ കാലത്ത് ബിവറേജസ് കോര്‍പറേഷന് നഷ്ടം 1700 കോടി; വ്യാജ വാറ്റ് സുലഭം

അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബസ്റ്റാന്റുകളിലല്ല, ഡിപ്പോകളിലാണ് മദ്യക്കടകള്‍ തുറക്കുകയെന്ന വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ എത്തിയിരുന്നു. മന്ത്രി നേരത്തെ നടത്തിയ പ്രസ്താവനക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണം. ബസ് സ്റ്റാന്റുകളില്‍ അല്ല മദ്യവില്‍പന നടത്തുക. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ സ്ഥലം ഉണ്ടെങ്കില്‍ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനമല്ല. ഔൗട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നില്‍ക്കുന്നതായും ആന്റണി രാജു പറഞ്ഞു.

Story Highlight: bevco outlet ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top