യാത്രകൾക്ക് പ്രായം ഒരു തടസ്സമേയല്ല; ഓരോ വർഷവും 600 മൈൽ ദൂരം സഞ്ചരിച്ച് 80കാരിയായ ജെയ്ൻ ഡോച്ചിൻ

പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് നോർത്ത്ബർലാൻഡിലെ ജെയ്ൻ ഡോച്ചിൻ എന്ന 80കാരി. ഇത് നാൽപ്പതാം തവണയാണ് ജെയ്ൻ ഡോച്ചിൻ തന്റെ സാഡിൽബാഗും തയാറാക്കി യാത്ര പുറപ്പെടുന്നത്. നോർത്ത്ബർലാൻഡിലെ ഹെക്‌ഷാമിലുള്ള വീട്ടിൽ നിന്ന് സ്‌കോട്ട്‌ലൻഡിലെ ഇൻവെർനെസിലേക്കാൻ ജെയ്ന്റെ സാഹസിക യാത്ര.
1972 മുതൽ, ജെയ്ൻ ഈ വാർഷിക യാത്ര നടത്തുന്നു. തന്റെ 13 വയസ്സുള്ള കുതിരയായ ഡയമണ്ടിലാണ് ജെയ്ൻ എല്ലാ വർഷവും ഈ 600 മൈൽ സഞ്ചരിക്കുന്നത്. അംഗവൈകല്യം സംഭവിച്ച ഡിങ്കിയെന്ന തന്റെ നായയെയും ജെയ്ൻ യാത്രയിൽ കൂടെ കൂട്ടാറുണ്ട്. സാഡിൽബാഗിലാണ് ഡിങ്കിയുടെ യാത്ര.
Read Also : കാട്ടുതീ പടരുമ്പോൾ ആശ്വാസമേകാൻ വയലിൻ വായന; വൈറലായി വിഡിയോ
യാത്രയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ജെയ്ൻ തന്റെ ബാഗിൽ കരുതും. ടെന്റും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടെ ജെയ്ൻ കയ്യിൽ കരുതാറുണ്ട്.
ഒരു ഐപാച്ച് ധരിച്ചു കൊണ്ടാണ് ഇവർ ഇതെല്ലം ചെയ്യുന്നത്, കഴിയുന്നിടത്തോളം കാലം ഈ യാത്ര തുടരണം എന്നാണ് ജെയ്ന്റെ ലക്ഷ്യം. 40 വർഷം മുമ്പ് പടിഞ്ഞാറൻ രാജ്യങ്ങളിലൂടെ ദീർഘദൂരം സഞ്ചരിച്ചപ്പോളാണ് കാൽനടയാത്രയോടുള്ള ജെയിനിന്റെ അഭിനിവേശം ആരംഭിച്ചത്.
തന്റെ ആദ്യ യാത്രയ്ക്ക് ശേഷം ജെയ്ന് യാത്രകളോട് അഭിനിവേശം തോന്നി തുടങ്ങി. അതിന് ശേഷം എല്ലാ വർഷവും ജെയ്ൻ ഹൈലാൻഡിനടുത്തുള്ള ഫോർട്ട് അഗസ്റ്റസിലെ തന്റെ സുഹൃത്തുക്കളെ സന്ദർശിക്കുന്നത് പതിവാക്കി.
ജെയിനിന്റെ ഇതിഹാസ യാത്ര സാധാരണയായി കാലാവസ്ഥയെ ആശ്രയിച്ച് ഏകദേശം ഏഴ് ആഴ്ചകൾ എടുക്കും, വർഷങ്ങളായി അവർ കണ്ടുമുട്ടിയ വ്യക്തികൾക്ക് ഹലോ പറയാനുള്ള ഒരു അവസരമായി അവർ ഇത് ഉപയോഗിക്കുന്നു.
Story Highlight: 80 year old treks 600 miles every year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here