ഡി രാജയ്ക്ക് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലും രൂക്ഷവിമര്‍ശനം; ആനി രാജയ്ക്കെതിരെ വനിതാ നേതാക്കൾ

ആനി രാജയെ അനുകൂലിച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലും രൂക്ഷവിമര്‍ശനം. സംസ്ഥാന നേതൃത്വത്തെ അപമാനിക്കുന്നതാണ് ജനറല്‍ സെക്രട്ടറിയുടെ സമീപനമെന്നാണ് ആക്ഷേപം. പൊലീസിനെ വിമര്‍ശിച്ച ആനിരാജയ്ക്കെതിരെ വനിതാ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണ് പൊലീസിനെതിരായ വിമർശനമെന്ന് പരാതി.
Read Also : ഇനി വീട്ടിലിരുന്ന് വാട്സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം; KENME online English ലൂടെ
ഇന്നലെ സംസ്ഥാന എക്സിക്യൂട്ടീവിലും വലിയ രീതിയിലുള്ള വിമർശനം നടന്നിരുന്നു തുടർന്നാണ് ഇന്ന് നടന്ന സംസ്ഥാന കൗണ്‍സിലിലും രൂക്ഷവിമര്‍ശനം നേതാക്കൾ ഉന്നയിച്ചത്. അസാധാരണമായ നടപടി ക്രമങ്ങളാണ് സിപിഐ സംസ്ഥാന കൗണ്‍സിലിലും നടന്നത്. പൊലീസ് ഗ്യാങ് പരാമർശം ദേശിയ നിർവാഹക സമിതി കണ്ടെത്തിയിട്ടും അത് പരസ്യമായി പറഞ്ഞില്ല. കൂടാതെ ആനി രാജ സംസ്ഥാനഘടകവുമായി ആലോചിക്കാതെയാണ് പൊലീസിനെതിരായ വിമർശനം നടത്തിയതെന്നാണ് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംസ്ഥാന കൗൺസിലിൽ ഉന്നയിച്ച പരാതി.
Story Highlight: allegation-against-annie-raja-and-d-raja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here