ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ കെ പി ജോണ്‍ അന്തരിച്ചു

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ കെ പി ജോണ്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ആര്‍എസ് റോഡില്‍ അറക്കല്‍ കണ്ടംകുളത്തി പൈലോതിന്റെ മകനാണ്.
1962 മുതല്‍ 68 വരെ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനായിരുന്നു. കെപിഎല്‍ ഓയില്‍ മില്‍സ് ചെയര്മാന്, ആളൂര്‍ ഡെലീഷ്യസ് കേഷ്യു കമ്പനി മാനേജിംഗ് പാര്‍ട്ണര്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍, ആള് കേരള കാത്തലിക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്കാരം നാളെ നാല് മണിക്ക് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.
പരേതയായ ലീലയാണ് ഭാര്യ. ടെസ്സി, പോള്‍, ജോസ്, എഫ്രിം, ഫ്രാന്‍സിസ്, സാബു, ആന്റണി എന്നിവര്‍ മക്കളും കുരിയപ്പന്‍, ഗീത, അന്ന, ലിനേറ്റ, ദീപ, ഗീത, പ്രീതി എന്നിവര്‍ മരുമക്കളുമാണ്.
Story Highlight: kp john
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here