ആലപ്പുഴ സിപിഐഎമ്മിൽ കടുത്ത അച്ചടക്ക നടപടി ; കെ രാഘവനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്തനുമായ കെ രാഘവനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. നൂറനാട് പടനിലം സ്കൂൾ ക്രമക്കേടിൽ ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി. 1.63 കോടി രൂപയുടെ പരാതിയാണ് പാർട്ടി കമ്മിഷൻ അന്വേഷിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് നടപടി നേരിട്ട കെ.രാഘവൻ. അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി സുധാകരനെതിരെ ആരോപണവും അന്വേഷണവും വന്നതോടെയാണ് സുധാകരന്റെ വിശ്വസ്തനെതിരെയും നടപടി വേഗത്തിലായത്.
Read Also : പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടം; ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക്
ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും – ജില്ലാ കമ്മിറ്റിയുമാണ് നടപടി നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചത്. കെ.എച്ച് ബാബുജാൻ, എ.മഹേന്ദ്രൻ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ.
Story Highlight: cpim-disciplinary-action-against-alappuzha-member-raghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here