മിഠായി തെരുവിലെ തീപിടുത്തത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ്

കോഴിക്കോട് മിഠായി തെരുവിലെ തീപിടുത്തത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്.
തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഇടുങ്ങിയ സ്റ്റെയര്‍ കേസുകളാണുള്ളത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതായാണ് പ്രാഥമിക നിഗമനം. മിഠായി തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടുത്തത്തിന്റെ കാരണം അന്വേഷിക്ക ുമെന്നും സ്ഥായിയായ പരിഹാരം കാണുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫയര്‍ഫോഴ്‌സ് സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്.
നിലവിലെ കെട്ടിട നിര്‍മാണത്തിന്റെ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ ഇരുവശവും സ്റ്റെയര്‍കേസുകള്‍ വേണം. ഇത് ലംഘിക്കപ്പെട്ടതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഫയര്‍ഫോഴ്‌സ് മേധാവി ജില്ലാ കളക്ടര്‍ക്ക് കൈമാറും.
Read Also : കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം
പാളയം ഭാഗത്തുള്ള വി.കെ.എം. ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ.ആര്‍. ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ഇന്നലെ തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.
Story Highlight: fire in mittayitheruv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here