Advertisement

പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമർശനവുമായി സ്‌പീക്കർ; സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്​

September 11, 2021
1 minute Read

പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമർശനവുമായി സ്‌പീക്കർ എം ബി രാജേഷ്. വിഷം വമിപ്പിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടെയും ഭാഗത്ത് നിന്ന് വരുന്നത്. വിവേകശൂന്യമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ചെയ്യുന്നുണ്ട്. വാർത്തകൾ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് മാധ്യമ പ്രവർത്തകരോട് സ്‌പീക്കർ പറഞ്ഞു.

Read Also : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലുറച്ച് ബിഷപ്; പ്രസം​ഗത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ച് ദീപിക

നാര്‍ക്കോട്ടിക്​ ജിഹാദ്​ സംഘപരിവാര്‍ അജണ്ടയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്​ലിം-ക്രിസ്​ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ്​ പ്രചാരണത്തിന്‍റെ ലക്ഷ്യം. ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.മുഖ്യധാര മാധ്യമങ്ങളും രാഷ്​ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം.

അതേസമയം കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി. ക്രിസ്ത്യൻ സമുദായത്തിന്റെ ചില ആശങ്കകള്‍ വ്യക്തമാക്കുകയാണ് ബിഷപ്പ് ചെയ്തത്. സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Story Highlight: palabishop-controversy-mbrajesh-vdsatheeshan-bjp-responds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top