ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍; തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാകും

ബിജെപി നിര്‍ണായക കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. സംസ്ഥാന അധ്യക്ഷന്‍ മുതലുള്ള നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി വിലയിരുത്താന്‍ നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയാണ് കോര്‍കമ്മിറ്റി യോഗത്തിന്റെ മുഖ്യ അജണ്ട. നിയോജകമണ്ഡലം തലം മുതല്‍ ഇവര്‍ കണ്ടെത്തിയ വീഴ്ചകളും സ്വരൂപിച്ച അഭിപ്രായങ്ങളും യോഗം പരിശോധിക്കും.
തോല്‍വിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മുതലുള്ള നേതാക്കള്‍ക്കെതിരായ ആക്ഷേപങ്ങളും കോര്‍കമ്മിറ്റിയില്‍ ഉന്നയിക്കപ്പെടാനാണ് സാധ്യത. സാമ്പത്തിക വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരായ കണ്ടെത്തലുകള്‍ യോഗത്തില്‍ കൃഷ്ണദാസ് പക്ഷം ഉന്നയിച്ചേക്കും.
Read Also : വി. മുരളീധരനെതിരെ പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനി
അതേസമയം നിയോജകമണ്ഡലം, ജില്ലാ – സംസ്ഥാന ഘടകങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളില്‍ കോര്‍കമ്മിറ്റി തീരുമാനമെടുക്കും. നടപടി സംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കിയ ശേഷം സംസ്ഥാന ഭാരവാഹി യോഗത്തിന് വിടും.
Story Highlight: bjp core committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here