Advertisement

പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

September 12, 2021
1 minute Read

പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലങ്കോടാണ് സംഭവം. പയലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്നലെ രാത്രി കൃഷ്ണയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോയമ്പത്തൂര്‍ അമൃത കോളജില്‍ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തുകയായിരുന്നു കൃഷ്ണ.
ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനം നൊന്താണ് കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഗൈഡ് കൃഷ്ണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പ്രതികരിച്ചു.

Story Highlight: engineering research student suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top