നാർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണയറിയിച്ച് ജോസ് കെ മാണി

നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിന്മയ്‌ക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്‌താവനയിൽ വ്യക്തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ പ്രതികരിക്കുകയുമാണ് ബിഷപ്പ് ചെയ്‌തതെന്നും ജോസ് കെ മാണി.
അതേസമയം പ്രസ്താവനയില്‍ നാർകോട്ടിക് ജിഹാദ് പരാമര്‍ശമില്ല. ഇന്ന് ദീപിക പത്രത്തിലെ പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള ലേഖനത്തില്‍ ജോസ് കെ മാണി നിശബ്ദദ പാലിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ.മാണി രംഗത്ത് വന്നിരിക്കുന്നത്.
Read Also : പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; സമാധാന സന്ദേശവുമായി കാന്തപുരം
നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി പ്രസ്‌താവന ഇറങ്ങിയത്. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിന്മയ്ക്കായുള്ള ജാഗ്രതയെന്ന് ജോസ് കെ മാണിയുടെ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടുന്നു. മയക്ക് മരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ബിഷപ്പ് ചെയ്‌തത്.
ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ സാഹോദര്യവും മതസൗഹൃദവും തകർക്കാനാണ് ശ്രമിക്കുന്നത്. ബിഷപ്പിന്റെ വാക്കുകൾ വളച്ചൊടിക്കാനുള്ള ശ്രമമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും, മതസാഹോദര്യം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
ലഹരി മാഫിയക്കെതിരെ ചെറുത്തുനിൽപ്പ് രൂപീകരിക്കപ്പെടണമെന്നും അതിന് സഹായകരമായ പരാമർശമാണ് ബിഷപ്പ് നടത്തിയതെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഐഎം എടുത്ത നിലപാടിനെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് ജോസ് കെ മാണി നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ എടുത്തിട്ടുള്ളത്. ജോസ് കെ മാണിക്ക് പാലായിൽ മറ്റൊരു നിലപാടെടുക്കാൻ സാധിക്കില്ല എന്നതാണ് ഈ നിലപാട്.
Read Also : ബിഷപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍
സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.
Story Highlight: josekmani-support-over-pala-bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here