Advertisement

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

September 12, 2021
1 minute Read
kollam babu passes away

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു(80) അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് രണ്ടിന് കോയിവിള പാവുമ്പാ ദേവീക്ഷേത്രത്തിനടുത്തുള്ള വസതിയില്‍ നടക്കും.

പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു.
വിദ്യാര്‍ത്ഥിയായിരിക്കെ പതിമൂന്നാം വയസില്‍ നാടകവേദിയിലൂടെയാണ് തുടക്കം.
ചിറ്റുമല ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ കാക്കവിളക്ക് ആയിരുന്നു ഏറ്റവുമധികം വേദികളില്‍ അവതരിപ്പിച്ച കഥ. രണ്ടു നഗരങ്ങളുടെ കഥയും, ഉമ്മിണിത്തങ്കയും, റാണിയുമൊക്കെ ഏറെ സ്വീകാര്യത നേടിയിരുന്നു.

1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Story Highlight: kollam babu passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top