Advertisement

കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് പാലാ ബിഷപ്പ് നടത്തിയത്; സിസ്റ്റര്‍ അനുപമ

September 12, 2021
1 minute Read

കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് വൈദികന്‍ നടത്തിയത്. അന്നും തങ്ങൾ അതിനെ എതിർത്തുവെന്ന് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു പരാമര്‍ശമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കുറവിലങ്ങാട്ടെ ചാപ്പിലാണ് വർഗീയ പരാമർശം നടത്തിയത്.(pala bishop)

സിസ്റ്റർ അനുപമ പറഞ്ഞത്

‘പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക്ക് ജിഹാദിനെക്കുറിച്ച് വര്‍ഗീയമായ പ്രസംഗമാണ് വൈദികന്‍ ഇന്ന് നടത്തിയത്. മുസ്ലീംസമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. ഓട്ടോയില്‍ കയറരുത്. വണ്ടിയില്‍ കയറരുത്.മുന്‍പും വൈദികനും ഇത്തരം പ്രസംഗം നടത്തിയിട്ടുണ്ട്. ലൗ ജിഹാദ് ചര്‍ച്ചകള്‍ നടക്കുമ്പോഴും മുസ്ലീങ്ങളെ അവഹേളിച്ച് പ്രസംഗിച്ചിട്ടുണ്ട്. ഈശോ സിനിമയെക്കുറിച്ച് ചര്‍ച്ച നടന്നപ്പോഴും മുസ്ലീംവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഇതോടെ കുര്‍ബാനയ്ക്കിടെ ഞങ്ങള്‍ പ്രതികരിക്കുകയായിരുന്നു.

Read Also : മുമ്പും വർഗീയ പരാമർശം നടത്തിയിരുന്നു; പാലാ ബിഷപ്പിനെ തള്ളി കന്യാസ്ത്രീകൾ

ഞങ്ങള്‍ മരുന്ന് വാങ്ങിക്കുന്ന ഡോക്ടര്‍മാരില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരുണ്ട്. സുരക്ഷ നല്‍കുന്ന പൊലീസുകാരില്‍ മുസ്ലീങ്ങളുണ്ട്. അവരില്‍ നിന്ന് മറ്റ് സംസാരങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. പിന്നെ ഞങ്ങള്‍ എന്തിനിത് കേട്ടു കൊണ്ടിരിക്കണം. ക്രിസ്തു പഠിപ്പിച്ചത് വര്‍ഗീയത വിതയ്ക്കാന്‍ അല്ലല്ലോ. മറ്റുള്ളവരെ സ്‌നേഹിക്കാനും ഒത്തൊരുമിച്ച് പോകാനുമാണ് പഠിപ്പിച്ചത്. ക്രിസ്തുമാര്‍ഗത്തില്‍ നിന്ന് എതിരായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതെ ഇരിക്കാന്‍ സാധിച്ചില്ല. ചാപ്പലില്‍ ഞങ്ങള് കുറച്ച് സിസ്റ്റര്‍മാരും അന്തേവാസികളുമാണുള്ളത്.

വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഞങ്ങളോട് എന്തിനാണ് ഇതെല്ലാം വൈദികന്‍ പറയുന്നത്.” പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ജിഹാദ് പരാമര്‍ശങ്ങളെക്കുറിച്ച് പഠിക്കാന്‍ പോയിട്ടില്ലെന്നും അങ്ങനെയൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

Story Highlight: pala-priest-with-communal-remarks-during-sisteranupama-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top