റയാൻ ടെൻ ഡോഷറ്റെ വിരമിക്കുന്നു

നെതർലൻഡ്സ് ക്രിക്കറ്റ് താരം റയാൻ ടെൻ ഡോഷറ്റെ വിരമിക്കുന്നു. ഈ സീസണൊടുവിൽ ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിക്കുമെന്ന് 41കാരനായ താരം വ്യക്തമാക്കി. 2021 ടി-20 ലോകകപ്പിനുള്ള നെതർലൻഡ്സ് ടീമിൽ ടെൻ ഡോഷറ്റെ ഉൾപ്പെട്ടിട്ടുണ്ട്. കൗണ്ടി ക്ലബായ എസക്സിൽ കളിക്കുന്ന താരം മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎലിലും കളിച്ചിട്ടുണ്ട്. (Ryan Doeschate retire soon)
ദേശീയ ജഴ്സിയിൽ 33 ഏകദിനങ്ങൾ കളിച്ച താരം 67 ശരാശരിയിൽ 1541 റൺസ് നേടിയിട്ടുണ്ട്. 2011 ലോകകപ്പിൽ ടെൻ ഡോഷറ്റെ രണ്ട് സെഞ്ചുറികളാണ് അടിച്ചത്. 22 ടി-20കളിൽ നിന്നായി 533 റൺസും താരം നേടി. 44.4 ആണ് ടി-20യിൽ ഡോഷറ്റെയുടെ ശരാശരി. യഥാക്രമം 55, 13 വിക്കറ്റുകളും ടെൻ ഡൊഷറ്റെയ്ക്കുണ്ട്. ഐപിഎലിൽ 29 മത്സരങ്ങൾ കളിച്ച താരം 23.3 ശരാശരിയിൽ 326 റൺസാണ് നേടിയിട്ടുള്ളത്. 2 വിക്കറ്റുകളും താരത്തിനുണ്ട്.
2016ൽ എസക്സ് ക്യാപ്റ്റനായ നെതർലൻഡ്സ് താരം ടീമിനെ സെക്കൻഡ് ഡിവിഷൻ ജേതാക്കളാക്കിയിരുന്നു. അടുത്ത സീസണിൽ എസക്സിനെ കൗണ്ടി ജേതാക്കളാക്കാനും ഡൊഷറ്റെക്ക് സാധിച്ചു. 25 വർഷത്തിനു ശേഷമായിരുന്നു കൗണ്ടിയിൽ സസക്സിൻ്റെ കിരീടനേട്ടം. 2020ൽ എസക്സിന് ബോബ് വില്ലിസ് നേടിക്കൊടുത്തതിനു ശേഷം ഡോഷറ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.
ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 12,000ഓളം റൺസ് നേടിയിട്ടുള്ള താരം 214 വിക്കറ്റുകളും നേടിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളിൽ 6166 റൺസും 189 വിക്കറ്റുകളും ടെൻ ഡോഷറ്റെയ്ക്കുണ്ട്.
Story Highlight: Ryan ten Doeschate retire soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here