സജിതയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയാം; വീടിന്റെ താക്കോല്‍ കൈമാറി; ട്വന്റിഫോര്‍ ഇംപാക്ട്

വയനാട് ചീരാല്‍ താഴത്തൂരിലെ സജിതക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയാം. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് ട്വന്റിഫോറിന്റെ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിന്റെ അല്‍അബീര്‍ ഫൗണ്ടേഷനാണ് താഴത്തൂരില്‍ മനോഹരഭവനം ഒരുക്കിയത്. ട്വന്റിഫോര്‍ ഇംപാക്ട്
ആറടി മാത്രം വലിപ്പമുളള പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച കൂരക്കുളളിലായിരുന്നു സജിതയുടേയും കുടുംബത്തിന്റേയും ജീവിതം. ഒട്ടും സുരക്ഷിതത്വമില്ലാത്ത വീട്ടില്‍ കൗമാരക്കാരിയായ മകളടക്കം അഞ്ച് പേര്‍. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ് അല്‍അബീര്‍ ഫൗണ്ടേഷന്റെ സാമൂഹ്യസന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടിന്റെ നിര്‍മ്മാണം ഏറ്റെടുത്തു.
വീടിന്റെ താക്കോല്‍ദാനം ഗുഡ് മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ തത്സമയം മുന്‍ വാര്‍ഡ് മെമ്പറും പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍വഹിച്ചു. പ്ലാസ്റ്റിക്ക് കൂരയില്‍ നിന്ന് പുതിയ വീട്ടിലേക്കെത്തുമ്പോള്‍ സജിതക്കും മകള്‍ക്കും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. മോണിംഗ് ഷോ ലൈവില്‍ തന്നെ പാലുകാച്ചല്‍ ചടങ്ങും മധുരവിതരണവും നടന്നു. വെളേളരിയില്‍ കണ്‍സ്ട്രക്ഷന്‍സാണ് പ്രതിസന്ധികള്‍ ഏറെ നിറഞ്ഞ സാഹചര്യത്തിലും മനോഹരഭവനം ഒരുക്കിയത്.
Story Highlight: sajitha got new home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here