സിംബാബ്‌വെ താരം ബ്രണ്ടൻ ടെയ്‌ലർ വിരമിക്കുന്നു

സിംബാബ്‌വെ താരം ബ്രണ്ടൻ ടെയ്‌ലർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഇന്ന് അയർലൻഡിനെതിരെ നടക്കുന്ന ഏകദിന മത്സരത്തിനു ശേഷം കരിയർ അവസാനിപ്പിക്കുമെന്ന് താരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രഖ്യാപിച്ചു. ഇതോടെ 17 വർഷം നീണ്ടുനിൽക്കുന്ന കരിയറിനാണ് സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ അവസാനം കുറിയ്ക്കുക. (Brendan Taylor retire cricket)
34കാരനായ താരം സിബാബ്‌വെയ്ക്കായി കളിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. 2004ൽ ദേശീയ ജഴ്സിയണിഞ്ഞ താരം 204 ഏകദിന മത്സരങ്ങളിൽ നിന്നായി 6677 റൺസാണ് നേടിയിട്ടുള്ളത്. 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2320 റൺസ് നേടിയ താരം 45 ടി-20കളും ദേശീയ ജഴ്സിയിൽ കളിച്ചു. 934 റൺസാണ് ടി-20യിൽ താരത്തിൻ്റെ സമ്പാദ്യം. സൺറൈസേഴ്സ് ഹൈദരാബാദ് അടക്കം ലോകത്തെ വിവിധ ടി-20 ലീഗുകളിലെ ടി-20 ടീമുകളിൽ കളിച്ചിട്ടുണ്ട്.
അതേസമയം, അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ സിംബാബ്‌വെ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ സിംബാബ്‌വെ വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടി-20 പരമ്പര 3-2ന് അടിയറ വെക്കേണ്ടി വന്നതിനാൽ സിംബാബ്‌വെയ്ക്ക് ഈ മത്സരം നിർണായകമാണ്.
Story Highlight: Brendan Taylor retire international cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here