കൊവിഡ് ബാധിതരുടെ ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണം: സുപ്രിംകോടതി

കൊവിഡ് ബാധിതരുടെ ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
കൊവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച സത്യവാങഅമൂലം കേന്ദ്ര സർക്കാർ സമർപ്പിച്ചിരുന്നു. ഈ സത്യവാങ്മൂലത്തിലാണ് കോടതിയുടെ പരാമർശം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഈമാസം 23നകം തയാറാക്കാനും സുപ്രിംകോടതി നിർദേശിച്ചു. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികളുൾപ്പെടെ കൈകാര്യം ചെയ്യുന്ന ജില്ലാതല സമിതികൾ എപ്പോൾ രൂപീകരിക്കുമെന്നും കോടതി ചോദിച്ചു.
മരണസർട്ടിഫിക്കറ്റും നഷ്ടപരിഹാരവും സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
Story Highlight: covid suicide covid death sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here