ഓൺലൈൻ കണ്ടെന്റുകളിലെ പരാതി പരിഹാരത്തിനായി ത്രിതല സംവിധാനം; എല്ലാ മാസവും വിവരങ്ങൾ പുറത്ത് വിടണമെന്ന് കേന്ദ്ര മന്ത്രാലയം

ഓൺലൈൻ കണ്ടെന്റുകളിലെ പരാതി പരിഹാരത്തിനായി ത്രിതല സംവിധാനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രാലയം. പരാതികൾ, അവയിൽ കൈകൊണ്ട നടപടികൾ, പരിഹാരങ്ങൾ എന്നിവ എല്ലാ മാസവും പ്രസിദ്ധീകരിക്കണമെന്നാണ് പുതിയ നിർദേശം. അടുത്ത മാസം പത്താം തിയതി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
കണ്ടെന്റുകളിലെ പരാതി പരിഹാരത്തിനായി സ്ഥാപനങ്ങളിൽ ത്രിതല സംവിധാനമുണ്ടായിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പബ്ലിഷർ ( ലെവൽ ഒന്ന് ), സെൽഫ് റെഗുലേറ്ററി ബോഡി (ലെവൽ രണ്ട്), ഓവർസൈറ്റ് മെക്കാനിസം ( ലെവൽ മൂന്ന്) എന്നിങ്ങനെയാകണം ഇതിന്റെ ഘടന. ഓരോ സ്ഥാപനവും സ്വയം പരാതി പരിഹാരിക്കാനും സ്വയം തിരുത്താനുമുള്ള സംവിധാനം രൂപീകരിക്കണം. ഇത് സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ, അതിന്റെ പരിഹാരം, പരാതികൾക്കുമേൽ കൈകൊണ്ട നടപടികൾ, അവ ആവർത്തിക്കാതിരിക്കാൻ കൈകൊണ്ട നടപടികൾ എന്നിവ സ്വമേധയാ പ്രസിദ്ധീകരിക്കാൻ.
ഇത് സംബന്ധിച്ച പ്രസിദ്ധീകരണത്തിനായി നിശ്ചിത ഫോർമാറ്റ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Story Highlight: Monthly disclosure information Publisher
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here