ഇന്ന് കൊവിഡ് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ അറിയാം

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് കൊവിഡ് അവലോകന യോഗം ചേരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയേക്കും. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുള്ള അനുമതി നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. മൃഗശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ തുറന്നുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
Read Also : നിപയില്‍ വീണ്ടും ആശ്വാസം: പതിനേഴ് പേരുടെ ഫലം കൂടി നെഗറ്റീവ്
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മ്യൂസിയങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് മ്യൂസിയം – മൃഗശാല ഡയറക്ടര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്കും അനുമതിയുണ്ടാകും.
Story Highlight: covid review meeting, lockdown concessions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here