കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം മറക്കില്ല; രാഹുല്‍ ഗാന്ധി

കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘കശ്മീരി സഹോദരങ്ങളോടും സഹോദരിമാരോടും ദയ തോന്നുകയാണ്. നിങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളും വേദനയും ഈ രാജ്യം ഒരിക്കലും മറക്കില്ല. നിങ്ങള്‍ക്കെന്റെ കൃതജ്ഞത’. രാഹുല്‍ ഗാന്ധി എംപി ഫേസ്ബുക്കില്‍ കുറിച്ചു.
ഈ മാസം രാഹുല്‍ ഗാന്ധി ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള എംപിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. 2019 ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
‘എനിക്കെന്റെ സ്വന്തം വീട്ടിലെത്തിയ തോന്നലാണുണ്ടായത്. എന്റെ കുടുംബത്തിന് ജമ്മുകശ്മീരുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്. ഞാനും എന്റെ കുടുംബവും കശ്മീരി പണ്ഡിറ്റുകളാണ്. ഞാനിപ്പോള്‍ അറിയുന്നത് നിങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു. പക്ഷേ രാജ്യം ഭരിക്കുന്ന ബിജെപി ഒന്നുംതന്നെ ചെയ്തില്ല. എന്റെ സഹോദരന്മാര്‍ക്കുവേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും’. സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.
Read Also : ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ഗംഗോത്രി ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു
തന്റെ മനസില്‍ ജമ്മുകശ്മീരിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും പക്ഷേആ സാഹോദര്യം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlight: rahul gandhi mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here