Advertisement

പരാതിയിലുറച്ച് ‘ഹരിത’ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌മ തബ്‌ഷിറ

September 15, 2021
1 minute Read

പരാതിയിലുറച്ച് നിൽക്കുന്നെന്ന് ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌മ തബ്‌ഷിറ. പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങൾ മൊഴിയായി നൽകി. നടപടിയുമായി മുന്നോട്ട് പോകുമെന്ന് നജ്‌മ തബ്‌ഷിറ പറഞ്ഞു. പി. കെ നവാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഹരിത മുൻ ഭാരവാഹികൾ രംഗത്തെത്തിയിരുന്നു. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുൻ ഭാരവാഹികൾ പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമർശം അവർ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തുകയും ചെയ്തു.

Read Also : എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങിയില്ല; എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞതെന്ന് ഹരിത മുൻ ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാർട്ടിക്ക് നൽകിയത്. അൻപത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ തസ്‌നി അടക്കമുള്ള നേതാക്കൾ വിശദീകരിച്ചു.

പരാതി നൽകിയതിന് പിന്നാലെ നിരന്തരം സൈബർ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്‌ക്കെതിരെ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നൽകാൻ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണെമന്നും നേതാക്കൾ പറഞ്ഞു.

Story Highlight: najma-tabsheera-says-will stay-with the-decission-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top