തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. നാളെ നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടിസ് നല്‍കി.
നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടേണ്ടതില്ലെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടനുസരിച്ച് നോട്ടിസ് പ്രകാരം ഹാജരാകാനാണ് കെ.സുരേന്ദ്രന്റെ തീരുമാനം. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കെ.സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കുന്നത്.
മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയിലാണ് കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കെ.സുരേന്ദ്രനെ പ്രതി ചേര്‍ക്കാന്‍ അനുമതി നല്‍കിയത്. ബദിയടുക്ക പൊലീസ് ജൂണ്‍ 7 ന് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയത്.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം ലഭിച്ചെന്ന് വെളിപ്പെടുത്തിയ കെ.സുന്ദരയുടെയും ബന്ധുക്കളുടെയും രഹസ്യ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു. സുരേന്ദ്രനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുനില്‍ നായ്ക്ക്, മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ചുമതലുയുണ്ടായിരുന്ന ബാലകൃഷ്ണ ഷെട്ടി ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുടെയും മൊഴിയെടുത്തിരുന്നു.
Story Highlight: surendran will appear police tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here