Advertisement

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മാറ്റം; ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്

September 16, 2021
1 minute Read

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മാറ്റംവരുത്തി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. കൊറോണ സാഹചര്യം മുൻനിർത്തിയാണ് ന്യൂസിലാന്‍ഡ് പരമ്പര മാറ്റിവെച്ചത്. 2023 ലോകകപ്പിനുള്ള സൂപ്പര്‍ ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട് മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കാനാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നത്.

നിലവില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തുകയാണ്. മാറ്റിവെച്ച പരമ്പര ഓസ്ട്രേലിയയില്‍ നടക്കുന്ന 2022ലെ ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമാനം. ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാവും ടി20 ലോകകപ്പിന് ശേഷം ആതിഥേയത്വം വഹിക്കുക.

Read Also : ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സിപിഐഎമ്മിലേക്ക്; കോണ്‍ഗ്രസ് വിട്ടുപോകുന്നവർ മാലിന്യങ്ങള്‍ തന്നെയെന്നാവർത്തിച്ച് സുധാകരന്‍

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് രവി ശാസ്ത്രി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിയും. ഐപിഎല്ലിലെ ബാംഗ്ലൂര്‍ ടീം പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ടോം മൂഡി, മഹേല ജയവര്‍ധനയും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയേക്കും.

Story Highlight: india-newzealand-match-date changed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top