സാമൂഹ്യതിന്മയ്‌ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് നടത്തിയതെന്ന് ജോസ് കെ മാണി

സാമൂഹ്യതിന്മയ്‌ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയതെന്ന് ജോസ് കെ മാണി. സമുദായ അംഗങ്ങള്‍ക്ക് അവബോധം നല്‍കേണ്ടത് അവരുടെ കടമയാണെന്നും അതാണ് പാലാ ബിഷപ്പ് ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
സിപിഐഎമ്മിനെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുമായി നടന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചതാണെന്നും സിപിഐഎമ്മിനെ ശക്തിപ്പെടുത്തേണ്ടത് എല്ലാ ഘടകക്ഷികളുടെയും ഉത്തരവാദിത്വമാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
സിപിഐഎമ്മിലേക്ക് ഘടകകക്ഷികള്‍ വന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നും ജോസ് കെ മാണി വിമര്‍ശിച്ചു.
Read Also : കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുത്, കാനം രാജേന്ദ്രന് മറുപടി നൽകി കേരള കോൺഗ്രസ് എം
കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുത്. കേരള കോണ്‍ഗ്രസ് എമ്മിനെ കുറ്റപ്പെടുത്തുന്നത് കാനം-ഇസ്മായില്‍ പോര് മറച്ചുവയ്ക്കാനാണ്. വോട്ടുകള്‍ മാറ്റിക്കുത്താന്‍ രഹസ്യ നിര്‍ദേശം നല്‍കിയത് നാട്ടില്‍ പാട്ടാണ്. കേരള കോണ്‍ഗ്രസ് എം മറുപടി നല്‍കി. അതേസമയം തെരെഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് ആദ്യമായല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Story Highlights : jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here