ഫ്‌ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കവടിയാറിലെ ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ സിംഗ് (16) ആണ് മരിച്ചത്.
കവടിയാറിലെ നികുഞ്ജം ഫോര്‍ച്യൂണ്‍ എന്ന ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം. അപകട സമയത്ത് ആനന്ദ് സിംഗും കുടുംബവും ഫ്‌ളാറ്റിലുണ്ടായിരുന്നു. ഉടന്‍ തന്നെ എസ് കെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മുഖ്യമന്ത്രി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരടക്കം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. നിലവില്‍ എസ്‌കെ ആശുപത്രിയിലുള്ള മൃതദേഹം മറ്റ് നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കഴിഞ്ഞ മൂന്നുവര്‍ഷമായി ആനന്ദ് സിംഗും കുടുംബവും കവടിയാറിലാണ് താമസം. കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ത്ഥിനിയാണ് ഭവ്യ സിംഗ്.
Story Highlights : student death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here