സിപിഐഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പിന്റെ പ്രസ്താവന, പാർട്ടി വിട്ടെത്തുന്ന കോൺഗ്രസ് നേതാക്കളോടുള്ള സമീപനം എന്നിവ ചർച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പാർട്ടി വിടാൻ തയാറുള്ള കോൺഗ്രസ് നേതാക്കളോടുള്ള സമീപനം യോഗത്തിൽ ചർച്ചയാകും. സംസ്ഥാന സമ്മേളനങ്ങളുടെ നടത്തിപ്പും വിലയിരുത്തും. കൂടാതെ പാലാ ബിഷപ്പ് വിഷയവും യോഗത്തിൽ വന്നേക്കും.
തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ഇതുവരെ ജില്ലാ കമ്മിറ്റികളിൽ കൈക്കൊണ്ട നടപടികൾ, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കൾ റിപ്പോർട്ട് ചെയ്യും. തെരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടർന്നുള്ള സിപിഐ-കേരള കോൺഗ്രസ് തർക്കം ഇടതുമുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും.
Read Also : കെ സുരേന്ദ്രൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി; കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടുമെന്ന് കെ സുരേന്ദ്രൻ
അതേസമയം കോൺഗ്രസ് പാർട്ടി വിട്ട് വരുന്ന നേതാക്കൾക്ക് മികച്ച സ്ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാൻ ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.
Story Highlights : CPI (M) Secretariat meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here