‘പെണ്‍കുട്ടികളെ വശത്താക്കാന്‍ വന്‍ സംഘമുണ്ടെന്ന് കുറിപ്പിറക്കിയവരാണ് സിപിഐഎം’; പരിഹസിച്ച് കെ. സുരേന്ദ്രന്‍

ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ. സുരേന്ദ്രന്‍. പെണ്‍കുട്ടികളെ വശത്താക്കാന്‍ വന്‍ സംഘമുണ്ടെന്ന് കുറിപ്പിറക്കിയ പാര്‍ട്ടിയാണ് സിപിഐഎം. ഇവരാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. വിവാദ വിഷയങ്ങളിലെ സിപിഐഎം ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും കെ. സുരേന്ദ്രന്‍ കാസര്‍ഗോഡ് പറഞ്ഞു.
ലൗ ജിഹാദ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തങ്ങള്‍ ഉന്നയിക്കുന്ന വിഷയമാണ്. എന്നാല്‍ അതിനെതിരായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഐഎം പറഞ്ഞിരുന്നു. സംഘടനാ സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിനായി തയാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ക്രിസ്ത്യന്‍ വിഭാഗത്തെ മുസ്ലീംകള്‍ക്കെതിരെ തിരിച്ചുവിടാനുള്ള നീക്കങ്ങള്‍ തിരിച്ചറിയണമെന്നും സംസ്ഥാനത്തെ ചെറിയൊരുവിഭാഗം ക്രൈസ്തവരെ വര്‍ഗീയത സ്വാധീനിക്കുന്നുണ്ടെന്നും സിപിഐഎം ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.
Story Highlights : k surendran against cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here