‘വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കണം’; ഹരിത വിവാദത്തില്‍ കെപിഎ മജീദ്

ഹരിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിവാദങ്ങള്‍ ചര്‍ച്ചയാകുന്നതും മുസ്ലിം ലീഗിനെതിരായ നെഗറ്റീവ് ക്യാമ്പെയ്‌നായി എതിരാളികള്‍ ഉപയോഗിക്കുന്നതും താനുള്‍പ്പെടെയുള്ള നേതാക്കളെ വേദനിപ്പിച്ചതായി കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്. മുസ്ലിം ലീഗിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഒരു ചര്‍ച്ചയുടെയും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും കെപിഎ മജീദ് വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികള്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് ഞാനുള്‍പ്പെടെ ഓരോ പ്രവര്‍ത്തകനും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്.
മുസ്ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഒരു ചര്‍ച്ചയുടെയും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടത്. നേതാക്കളും പ്രവര്‍ത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങള്‍ നാം സ്വന്തമാക്കിയത്. ഈ ആദര്‍ശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്നേഹവും ബഹുമാനവും നിലനിര്‍ത്തി നമുക്ക് മുന്നേറാം.
-കെ.പി.എ മജീദ്
Story Highlights : kpa majeed fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here