Advertisement

നവ്ജ്യോത് സിം​ഗ് സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്ന് അമരീന്ദർ സിംഗ്

September 18, 2021
1 minute Read
amarendar against sidhu

നവ്ജ്യോത് സിം​ഗ് സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്ന് അമരീന്ദർ സിംഗ്. പാകിസ്താൻ പ്രധാനമന്ത്രിയായും കരസേനാമേധാവിയായും സിദ്ദുവിന് ബന്ധമുണ്ടെന്നാണ് അമരീന്ദർ സിംഗിന്റെ ആരോപണം. സിദ്ദു മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നും സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിച്ചാൽ താൻ എതിർക്കുമെന്നും അമരീന്ദർ സിം​ഗ് പറഞ്ഞു. സിദ്ദു ഒരു ദുരന്തമാണെന്നും അമരീന്ദർ സിംഗ് തുറന്നടിച്ചു. ( amarinder against sidhu )

പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിം​ഗ് സിദ്ദുവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് രാജിവച്ചിരുന്നു. അമരീന്ദര്‍ സിംഗ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ക്യാപ്‌നൊപ്പം മൂന്ന് എംപിമാരും ഏഴ് മന്ത്രിമാരും 25 എംഎല്‍എമാരും കത്ത് രാജ്ഭവനിലെത്തി. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.

Read Also : പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചു

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തര്‍ക്കം ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നതയും ഇപ്പോഴുണ്ടായ രാജിയും കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

Story Highlights : amarinder against sidhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top