ഭീകരവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒരാള്‍ കൂടി പിടിയില്‍

ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ഡല്‍ഹി പെലീസിന്റെ പിടിയില്‍. ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്.
യു.പിയിലും പരിസര സംസ്ഥാനങ്ങളിലും ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ യു.പിയിലെ പ്രയാഗ് രാജില്‍ ഇയാള്‍ കിഴടങ്ങുകയായിരുന്നു. ലക്‌നൗ സ്വദേശിയായ ഇയാളെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ഒസാമയും ഷീശാനും പാകിസ്താനില്‍ പരിശീലനം നേടിയതും ഐ.എസ്‌ഐയുമായി ബന്ധപ്പട്ടതും ഹമീദ് അര്‍ റഹ്‌മാന്‍ വഴിയാണെന്നാണ് പൊലീസ് വ്യക്തമാകുന്നത്.
ഡല്‍ഹിയില്‍ നേരത്തേ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ സ്ഫോടനത്തിന് സമാനമായ സ്‌ഫോടനമെന്നാണ് പൊലീസ് പറയുന്നത്. പാലങ്ങളും റെയില്‍ പാളങ്ങളും തകര്‍ക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നും ഇതിനായി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള ഭീകരര്‍ ഒത്തുചേരാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തല്‍.
Story Highlights : Arrested terrorist Osama’s uncle surrenders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here