പാര്‍ട്ടിക്കുവേണ്ടി കഠിനപ്രയത്‌നം ചെയ്തു; ബിജെപിയില്‍ നിന്നുണ്ടായത് കടുത്ത നിരാശയെന്ന് ബാബുല്‍ സുപ്രിയോ

ബിജെപിയില്‍ തനിക്കുണ്ടായത് കടുത്ത നിരാശയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. ബിജെപിയില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുല്‍ സുപ്രിയോ പ്രതികരിച്ചത്. babul suprio
‘കടുത്ത നിരാശയാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ഏഴുവര്‍ഷത്തോളം കഠിന പ്രയത്‌നം ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ നല്ലത് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് എതിരാളികള്‍ പോലും പറയില്ല. എന്നെ ആവശ്യമുള്ള ഒരിടത്തേക്കാണ് എനിക്ക് പോകേണ്ടത്. എന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരിടത്തേക്ക്’. ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.
മോദി മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം മന്ത്രിസ്ഥാനം നഷ്ടമായതോടെയാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസന്‍സോളില്‍ രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോദി മന്ത്രിസഭകളില്‍ നഗരവികസനം, വനം പരിസ്ഥിതി സഹമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
Read Also : കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം 28നെന്ന് സൂചന
ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാബുല്‍ സുപ്രിയോയുടെ പാര്‍ട്ടിപ്രവേശനം ബിജെപിക്ക് മുന്നില്‍ തിരിച്ചടിയും മമതയ്ക്ക് നേട്ടവുമായാണ് വിലയിരുത്തല്‍. കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്.
Story Highlights : babul suprio
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here