Advertisement

കള്ളപ്പണം വെളുപ്പിക്കല്‍; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി അന്വേഷണം

September 18, 2021
1 minute Read

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. രണ്ട് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥര്‍ക്കെതിരായ വിവരങ്ങള്‍ തേടി ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഡിജിപിക്കും വിജിലന്‍സ് മേധാവിക്കും കത്തയച്ചു.

കേരള പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇ.ഡി അന്വേഷണം. എറണാകുളം തടിയക്കപറമ്പ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേഷ് കുമാര്‍, എഎസ്‌ഐ ജേക്കബ്, വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ ജ്യോതി ജോര്‍ജ്, തൃശൂര്‍ കൊടകര സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സര്‍വീസ് വിവരങ്ങള്‍ അടക്കം തേടിയിട്ടുണ്ട്.

സംസ്ഥാന പൊലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരില്‍ തുടങ്ങി താഴേത്തലത്തില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ വിവരം ചോദിച്ച് ഇ.ഡി കത്തെഴുതിയത്.

Story Highlights : ed investigation against police officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top