കളമശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം പുഴുവരിച്ച സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കുടുംബം

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം പുഴുവരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കുടുംബം. കുഞ്ഞുമോന്‍ മരിക്കുന്നതിന് തലേദിവസവും 6000 രൂപയുടെ മരുന്നുകള്‍ വാങ്ങിനല്‍കി. ഈ മാസം 14ന് രാത്രിയാണ് കുഞ്ഞുമോന്‍ മരിച്ച വിവരം അറിയിച്ചതെന്നും കുടുംബം പറഞ്ഞു. ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും കുഞ്ഞുമോന്റെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. kalamassery med.college
കൊവിഡ് ബാധിച്ച് മരിച്ച കുഞ്ഞുമോന്റെ മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നെന്ന ആരോപണം ബന്ധുക്കളാണ് ഉയര്‍ത്തിയത്. പെരുമ്പാവൂര്‍ സ്വദേശി 85കാരനായ കുഞ്ഞുമോന്റെ മക്കള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു.
ആശുപത്രി അധികൃതര്‍ കുഞ്ഞുമോന്റെ മരണ വിവരം അറിയിച്ച ശേഷം മെഡിക്കല്‍ കോളജില്‍ നിന്ന് പെരുമ്പാവൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മൃതദേഹത്തില്‍ വായില്‍ നിന്ന് പുഴുവരിക്കുന്നതായി കണ്ടതെന്ന് മകന്‍ പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ധൃതിപ്പെട്ട് സംസ്‌കാരവും നടത്തി.
ഓഗസ്റ്റ് 29ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുഗള്‍ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സെപ്തംബര്‍ ആറിന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 14ാംതിയതിയാണ് മരണവിവരം അറിഞ്ഞതെന്ന് മകന്‍ അനില്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ദിവസങ്ങളോളം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചതായാണ് ഇവരുടെ സംശയം.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി.
Read Also : ഗർഭിണിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവം; വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
Story Highlights : kalamassery med.college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here