Advertisement

കെ.എം റോയിയുടെ വിയോ​ഗത്തോടെ ഒരു തലമുറ അവസാനിക്കുകയാണ് : സെബാസ്റ്റ്യൻ പോൾ

September 18, 2021
2 minutes Read
sebastian paul about km roy

കെ.എം റോയിയുടെ വിയോ​ഗത്തോടെ ഒരു തലമുറ അവസാനിക്കുകയാണെന്ന് അ‍‍ഡ്വ. സെബാസ്റ്റ്യൻ പോൾ. ജനയു​ഗം ലേഖകനായിരുന്ന എംപി പ്രകാശന്റെ മരണത്തിന്റെ തൊട്ടുപിന്നാലെയാണ് ഇപ്പോൾ റോയിയുടെ മരണവാർത്ത് കൂടി വന്നിരുന്നത്. പൊലിമയുള്ള ഒരു കാലഘട്ടത്തിന്റെ പ്രതിനിധകൾ മുഴുവൻ അരങ്ങൊഴിഞ്ഞിരിക്കുന്നുവെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു. ( Sebastian Paul about km Roy )

മഹാരാജാസ് കോളജിലെ പഠന കാലം മുതൽ കെ.എം. റോയിലെ അടുത്തറിയുന്ന വ്യക്തിയാണ് സെബാസ്റ്റ്യൻ പോൾ. കെ.എം റോയിയെ കുറിച്ച് സെബാസ്റ്റ്യൻ പോൾ ട്വന്റിഫോറുമായി പങ്കുവച്ചത് ഇങ്ങനെ : മഹാരാജാസ് കോളജ് മുതൽ അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ തെരഞ്ഞെടുപ്പ് കാലത്തെ നോട്ടിസുകൾ ഏഫെ പ്രസിദ്ധമായിരുന്നു. അത് എഴുതിയിരുന്നത് കെഎം റോയ് ആണ്. പിന്നീടുള്ളവരെല്ലാം ഈ മാതൃകയാണ് പിൻതുടർന്നിരുന്നത്. റിപ്പോർട്ടർ, പത്രാധിപർ എന്നിങ്ങനെ അദ്ദേഹം കൈവയ്ക്കാത്ത മേഘലകൾ ഉണ്ടായിരുന്നില്ല. അതിനെല്ലാം ഉപരി പത്രപ്രവർത്തകെ സംഘടിപ്പിക്കുന്ന നേതാവായി അദ്ദേഹം മാറി. അഖിലേന്ത്യ തലത്തിൽ തന്നെ അദ്ദേഹം നേതാവായിരുന്നു. നല്ല പ്രഭാഷകൻ, നല്ല സുഹൃത്ത് എന്നിങ്ങനെ റോയിയെ വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകില്ല. മത്തായി മാഞ്ഞൂരാനായിരുന്നു കെ.എം റോയിയുടെ ​ഗുരുവും വഴികാട്ടിയും.

1997 ൽ ലോക്സഭയിലേക്കുള്ള മത്സരത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തന്നെ പരി​ഗണിക്കും മുൻപേ പാർട്ടി പരി​ഗണിച്ചിരുന്നത് കെ.എം റോയി ആയിരുന്നുവെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. റോയ് സംസാരിക്കാനാകാതെ കിടപ്പിലായി പോയത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സെബാസ്റ്റ്യൻ പോൾ ട്വന്റിഫോറിനോട് പറഞ്ഞു. സംസാരിക്കാൻ കഴിയാത്ത റോയിയെ നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. റോയ് ഒരു സദസിലുണ്ടെങ്കിൽ മറ്റാരുടേയും ശബ്ദം കേൾക്കാൻ സാധിക്കാത്ത രീതിയിലുള്ള ആധിപത്യമായിരുന്നു. അങ്ങനെയൊരു റോയ് നിശബ്ദമായി കിടക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.

Read Also : മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു

കൊച്ചി കപ്പൽനിർമാണശാല സ്ഥാപിതമാകാൻ വൈകിയപ്പോൾ, അതിനെതിരെ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് കെഎം റോയ് ആയിരുന്നു. കടലാസ് കപ്പൽ കായലിൽ ഒഴുക്കിയായിരുന്നു കെ.എം റോയിയുടെ പ്രതിഷേധം. പത്രപ്രവർത്തനമെന്നത് അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന പൊതുപ്രവർത്തനത്തിന്റെ ഭാ​ഗമായിരുന്നുവെന്നും സെബാസ്റ്റ്യൻ പോൾ ഓർത്തെടുത്തു.

ഇന്ന് വൈകീട്ടാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചുവെന്ന വാർത്ത പുറത്ത് വന്നത്. 82 വയസായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വച്ചാണ് അന്ത്യം.
1961 ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. എക്കണോമിക് ടൈംസ്‌, ദി ഹിന്ദു, ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്ററായാണ് വിരമിച്ചത്.

Story Highlights : Sebastian Paul about km Roy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top