ഇൻട്ര സ്ക്വാഡ് മത്സരത്തിൽ തിളങ്ങി സഞ്ജു; ടീമിന് പരാജയം

ഇൻട്ര സ്ക്വാഡ് മത്സരത്തിൽ തിളങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, അനുജ് റാവത്ത്, മഹിപാൽ ലോംറോർ, റിയാൻ പരഗ് എന്നിവരൊക്കെ ബാറ്റിംഗിൽ തിളങ്ങി. സഞ്ജുവിൻ്റെ റോയൽസ് പിങ്കും രാഹുൽ തെവാട്ടിയ നയിച്ച റോയൽസ് ബ്ലൂവും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ സഞ്ജുവിൻ്റെ ടീം പരാജയപ്പെട്ടു. (rajasthan royals sanju samson)
ആദ്യം ബാറ്റ് ചെയ്ത റോയൽസ് പിങ്ക് നിശ്ചിത 20 ഓവറിൽ 220 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം കുറിച്ചു. 40 പന്തുകളിൽ 52 റൺസെടുത്ത സഞ്ജു മുന്നിൽ നിന്ന് നയിച്ചപ്പോൾ യുവതാരം യശസ്വി ജയ്സ്വാൾ 39 പന്തുകളിൽ 84 റൺസാണ് അടിച്ചുകൂട്ടിയത്. 18 പന്തിൽ 36 റൺസ് നേടിയ ജയ്ദേവ് ഉനദ്കട്ടിൻ്റെ ഫിനിഷിംഗ് കൂടി ചേർന്നപ്പോൾ സഞ്ജുവിൻ്റെ ടീം 219 റൺസിലെത്തി. മറുപടി ബാറ്റിംഗിൽ അനുജ് റാവത്തും മഹിപാൽ ലോംറോറും അതിവേഗ ഫിഫ്റ്റികൾ നേടി. 26 പന്തുകൾ നേരിട്ട് 56 റൺസ് നേടിയ യുവതാരം റിയാൻ പരഗ് ആണ് ബ്ലൂസിനെ വിജയത്തിലെത്തിച്ചത്. അവസാന ഓവറിലാണ് തെവാട്ടിയയുടെ ടീം വിജയിച്ചത്.
Read Also : ഐപിഎൽ രണ്ടാം പാദത്തിന് ഇന്ന് തുടക്കം; ആദ്യ മത്സരം ഐപിഎൽ ക്ലാസിക്കോ
ഐപിഎൽ 14ആം സീസണിലെ രണ്ടാം പാദ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ആവേശജയം കുറിച്ചിരുന്നു. പോയിൻ്റ് ടേബിളിൽ ചെന്നൈ രണ്ടാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്.
പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൺ വേട്ടക്കാരിൽ 380 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. കെ.എൽ. രാഹുൽ (331), ഫാഫ് ഡുപ്ലസി (320), പൃഥ്വി ഷാ (308), സഞ്ജു സാംസൺ (277) എന്നിവരാണ് പിന്നിൽ.
Story Highlights : intra squad rajasthan royals sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here