Advertisement

നാലാം ക്ലാസുകാരിയുടെ കവിളിൽ കടിച്ചു; ബീഹാറിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ

September 19, 2021
1 minute Read
School headmaster arrested minor's

12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ബീഹാറിലെ പിപ്‌രി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യപകനെയാണ് പോക്സോ ചുമത്തിൽ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയോട് അപരമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇയാളെ കയ്യേയറ്റം ചെയ്തിരുന്നു. (School headmaster arrested minor’s)

12 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയോടാണ് പ്രധാനാധ്യപകൻ അപമര്യാദയായി പെരുമാറിയത്. കവിളിൽ കടിച്ചതിനെ തുടർന്ന് പെൺകുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകൾ ഓടിക്കൂടുകയുമായിരുന്നു. ക്രൂരമായി മർദ്ദിച്ച ശേഷം നാട്ടുകാർ ഇയാളെ സ്കൂളിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. സംഭവം അറിഞ്ഞ് കൂടുതൽ ആളുകൾ സ്കൂളിനു പുറത്ത് തടിച്ചുകൂടി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ വീണ്ടും നാട്ടുകാർ മർദ്ദിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ ഇയാളെ പൊലീസ് വാഹനത്തിലേറ്റി കൊണ്ടുപോവുകയായിരുന്നു.

ഇത് ആദ്യമായല്ല സ്കൂളിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ അറിയിച്ചു.

Story Highlights : School headmaster arrested minor’s

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top