ഇന്നത്തെ പ്രധാന വാർത്തകൾ (19-09-2021)

സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസ് പരീക്ഷ നവംബറിൽ
സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ. മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെകഗ്നിഷൻ (MCQ-OMR) ചോദ്യ പേപ്പറുകൾ ഉപയോഗിച്ചാകും പരീക്ഷ നടത്തുക.
സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ തീരുമാനം ഉടൻ
സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഓരോ ക്ലാസുകളും പ്രവര്‍ത്തിക്കേണ്ടതെന്നും സംയുക്തയോഗത്തിലാകും തീരുമാനിക്കുക. സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.
മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം
മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി സുപ്രിംകോടതിയെ അറിയിച്ചു
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി സുപ്രിംകോടതിയെ അറിയിച്ച് ഭരണസമിതി. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെയും ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെയും ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിൻ്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങൾ അറിയിച്ചത്.
സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി തയാറാക്കുക ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ചേർന്നെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികളുടെ സംരക്ഷണം പൂർണമായും ഉറപ്പാക്കും.
ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
ആലപ്പുഴ ( alappuzha ) കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ ( house ) മനുഷ്യ അസ്ഥികൂടം കണ്ടെത്തി ( skeleton found ). പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
ഈ വർഷത്തെ ഓണം ബംപർ; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്
ഈ വർഷത്തെ ഓണം ബംപർ ഈ ടിക്കറ്റിന്- TE 645465
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here