പെയ്ഡ് റിവ്യൂ; 600ഓളം ചൈനീസ് ബ്രാൻഡുകളുടെ 3000 ഓൺലൈൻ സ്റ്റോറുകൾക്ക് പൂട്ടിട്ട് ആമസോൺ

3000ഓളം ഓൺലൈൻ സ്റ്റോറുകൾക്ക് പൂട്ടിട്ട് പ്രമുഖ ഇ-കൊമേഴ്സ് സേവനമായ ആമസോൺ പ്രൈം. 600ഓളം ചൈനീസ് ബ്രാൻഡുകൾ കച്ചവടം നടത്തിയിരുന്ന സ്റ്റോറുകളാണ് ആമസോൺ അടച്ചുപൂട്ടിയത്. ആളുകൾക്ക് പണം നൽകി റിവ്യൂ എഴുതിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പണം മുടക്കി റിവ്യൂ എഴുതിക്കുന്നത് 2016ൽ ആമസോൺ വിലക്കിയതാണ്. (Amazon Shuts Online Stores)
റിവ്യൂ പരിശോധിച്ചാണ് ഉപഭോക്താക്കളിൽ പലരും ഉത്പന്നത്തിൻ്റെ ഗുണനിലവാരം മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ പണം മുടക്കി റിവ്യൂ എഴുതിക്കുമ്പോൾ ഉത്പന്നം മോശമാണെങ്കിൽ പോലും നല്ല റിവ്യൂകൾ ലഭിക്കുകയും ആളുകൾ തെറ്റിദ്ധരിക്കുകയും ചെയ്യും. ഇനിയും ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്തുമെന്നും ആമസോൺ പറഞ്ഞു.
Story Highlights : Amazon Shuts 3000 Online Stores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here