സന്തോഷ് ട്രോഫി; കേരളത്തിനെ ബിനോ ജോർജ് പരിശീലിപ്പിക്കും

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ കേരള യുണൈറ്റഡ് പരിശീലകൻ ബിനോ ജോർജ് പരിശീലിപ്പിക്കും. ജി പുരുഷോത്തമനാണ് സഹ പരിശീലകൻ. വിവരം കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വരുന്ന നവംബറിൽ, കേരളത്തിൽ വച്ചാണ് സന്തോഷ് ട്രോഫി നടക്കുക. അതുകൊണ്ട് തന്നെ കിരീടം നേടുക തന്നെയാവും കേരളത്തിൻ്റെ ലക്ഷ്യം. (bino george santhosh trophy)
ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന കേരള യുണൈറ്റഡിൻ്റെ പരിശീലകനായി അടുത്തിടെയാണ് ബിനോ ജോർജ് നിയമിതനായത്. ആദ്യ കാലങ്ങളിൽ ഗോകുലം കേരള പരിശീലകനായിരുന്ന ബിനോ പിന്നീട് ക്ലബിൻ്റെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു. കഴിഞ്ഞ സീസണിൽ ഗോകുലം ഐലീഗ് ചാമ്പ്യന്മാരായതിനു പിന്നാലെ ബിനോ ക്ലബ് വിടുകയായിരുന്നു. ഐഎസ്എലിൽ നിന്നും ഐലീഗിൽ നിന്നുമൊക്കെ ബിനോ ജോർജിന് ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും അതൊക്കെ വേണ്ടെന്നുവച്ചാണ് അദ്ദേഹം കേരള യുണൈറ്റഡിനൊപ്പം ചേർന്നത്.
44കാരനായ ബിനോ വിവ കേരളയുടെ സഹപരിശീലകനായാണ് കരിയർ തുടങ്ങുന്നത്. ക്വാർട്ട്സ് എഫ്സി, യുണൈറ്റഡ് കൊൽക്കത്ത, കേരള സംസ്ഥാന ഫുട്ബോൾ ടീം തുടങ്ങിയ ടീമുകളെയൊക്കെ ബിനോ പിന്നീട് പരിശീലിപ്പിച്ചു. മുഹമ്മദൻ, എഫ്സി കൊച്ചിൻ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ബിനോ.
Story Highlights : bino george coach santhosh trophy kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here