കോന്നി എം.എൽ.എയ്‌ക്കെതിരെ പരാതി; സീതത്തോട് ബാങ്ക് മുൻ സെക്രട്ടറിയാണ് പരാതി നൽകിയത്
കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാറിനെതിരെ പരാതി. സീതത്തോട് ബാങ്ക് മുൻ സെക്രട്ടറി കെ.യു. ജോസാണ് പരാതി നൽകിയത്. ബാങ്കിന്റെ ദൈനംദിന കാര്യങ്ങൾ എം.എൽ.എ ഉൾപ്പെടെ എല്ലാ നേതാക്കൾക്കും അറിയാമെന്ന് കെ.യു. ജോസ്. മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി നൽകിയെന്ന് കെ.യു. ജോസ്. രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങൾക്കും ബാങ്ക് പ്രസിഡന്റിനുമെതിരെയാണ് പരാതി നൽകിയത്. 2013 – 2018 വരെയുള്ള ക്രമക്കേടിന് 2019ൽ സെക്രട്ടറിയായ തന്നെ മാത്രം പ്രതിയാക്കുന്നു എന്നും ജോസ് പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സീതത്തോട് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കെ.യു. ജോസ് വ്യക്തമാക്കി.
അതേസമയം, സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമായ കെ.യു ജോസിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയിരുന്നു . ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ ജോസിൻറെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സിപിഐഎം വിലയിരുത്തൽ. സാമ്പത്തിക ക്രമക്കേടിന് തുടർന്ന് സീതത്തോട് ബാങ്ക് സെക്രട്ടറിയായിരുന്ന കെ.യു. ജോസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. രേഖകളിൽ തിരിമറി നടത്തി 1.65 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ.
Read Also : കടുത്ത ആരാധികയെ തേടി മോഹന്‍ലാലിന്റെ കോള്‍ എത്തി; വികാരാധീനയായി രുഗ്മിണിയമ്മ; വിഡിയോ
ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും സീതത്തോട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ് ജോസ്. 2018 മുതൽ സീതത്തോട് സഹകരണ ബാങ്കിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
2013 മുതൽ 2018 വരെയുള്ള കാലയളവിലായി സസ്പെൻസ് അക്കൗണ്ടുകൾ മുഖേനയും അല്ലാതെയുമുള്ള ക്രമക്കേടുകൾ ബാങ്കിൽ നടന്നതായും ഏഴരക്കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നുമാണ് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിജിലൻസിന് പരാതി നൽകിയിരുന്നു.
Story Highlights : K U Jose against Konni MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here