സർക്കാരിന്റെ നൂറ് ദിനം വിജയം കൈവരിച്ചു; മുഖ്യമന്ത്രി

സർക്കാരിന്റെ നൂറ് ദിനം വിജയം കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 12,067 വീടുകൾ പൂർത്തിയാക്കിയെന്നും ഭൂരഹിതരായ 13,500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ കൊവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനിവാര്യമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന് എന്ത് നൽകാനാകും എന്നത് പരിശോധിക്കണം. നഷ്ടപരിഹാരം സംബന്ധിച്ച് പ്രധാന പങ്ക് വഹിക്കേണ്ടത് കേന്ദ്രം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലവും സമർപ്പിച്ചു. ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങളാണ് തുക നൽകേണ്ടതെന്നും കേന്ദ്രം അറിയിച്ചിരുന്നു. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രിം കോടതിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു.
Read Also : മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ല; കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി
അതേസമയം സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്.
Read Also : രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും: മുഖ്യമന്ത്രി
Government’s 100 Days Succeeds; CM Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here