നോയിഡയിലും ഡൽഹിയിലും നിന്നായി 37 കിലോ മയക്കുമരുന്ന് പിടികൂടി

രാജ്യത്ത് വീണ്ടും മയക്കുമരുന്ന് പിടികൂടി. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 37 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഉസ്ബകിസ്താൻ പൗരന്മാർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 3000 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നോയിഡയിൽ നിന്നും ഹെറോയിൻ അടക്കമുള്ള പിടികൂടിയിരിക്കുന്നത്.
ഗുജറാത്തിൽ വമ്പൻ മയക്കുമരുന്ന് വേട്ട നടന്നതോടെ ന്യൂഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹ്മദാബാദ്, മാണ്ഡ്വി, ഗാന്ധിദാം, വിജയവാഡ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഡൽഹിയിലെ ഒരു ഗോഡൗണിൽ നിന്ന് 16.1 കിലോ ഹെറോയിനും നോയിഡയിൽ നിന്ന് 21.2 കിലോഗ്രാം ഹെറോയിനും പിടികൂടുകയായിരുന്നു. പിടിയിലായവരിൽ 4 അഫ്ഗാൻ പൗരന്മാരും ഒരു ഉസ്ബകിസ്താൻ പൗരനും ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here