കരിപ്പൂരിൽ വൻ ലഹരിവേട്ട; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസാണ് പിടികൂടിയത്. വിപണിയിൽ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയിൽ ഇന്ന് പിടികൂടിയത്.
Read Also : കെ. സുരേന്ദ്രന്‍ ഡല്‍ഹിക്ക്; കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
ഇന്ന് പുലർച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയിൽ നിന്നെത്തിയ ആഫ്രിക്കൻ വനിതയിൽ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിൻ ഡി.ആർ.ഐ പിടികൂടിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. ഇത്രക്ക് നൽകാൻ വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിലടക്കം വ്യക്തത ലഭിച്ചിട്ടില്ല. ബാഗേജ് പരിശോധിക്കുന്നതിനിടയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ വേട്ടകളാണ് വാർത്തകളിലും മറ്റും ഇടം പിടിച്ചിരുന്നത്. ഇപ്പോൾ ഒരു ഇടവേളക്ക് ശേഷമാണ് ഹെറോയിൻ പിടികൂടുന്നത്. നിലവിൽ വിദേശ വനിത ഡി.ആർ.ഐയുടെ കാസ്റ്റഡിയിലാണുള്ളത്.
Story Highlight: 5kg Heroine seized at Karipur Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here