കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രത്യേക യോഗം സെപ്റ്റംബര്‍ 29 ന്

കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രത്യേക യോഗം ഈ മാസം 29 ന് ചേരും. നാർകോട്ടിക്ക് ജിഹാദ് വിവാദം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം.
കേരളത്തിലെ ദളിത് വിഭാഗത്തിൽപ്പെട്ടവരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും യോഗം വിലയിരുത്തും. സിറോ മലബാർ സഭ ,ലത്തീൻ സഭ ,സീറോ മലങ്കര സഭ എന്നിവ ഉൾപ്പെട്ടതാണ് കെ സി ബി സി. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് സംസ്ഥാനത്തെ സാമുദായിക സൗഹാർദ അന്തരീക്ഷം നിലനിർത്താൻ മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. എന്നാൽ ലത്തീൻ സഭ ആർച്ച് ബിഷപ്പ് ഡോ സൂസാ പാക്യം അടക്കമുള്ളവർ പങ്കെടുത്തിരുന്നു. പക്ഷെ സീറോ മലബാർ സഭാ പ്രതിനിധികൾ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
Read Also : ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം; ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഡി ജി പി
ഇതിനിടെ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി .നാർകോട്ടിക് ജിഹാദ് വിവാദ പരാമർശം തിരുത്തേണ്ടത് ബിഷപ്പെന്നും സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. പരസ്പര സ്പർധ വളർത്തരുതെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും കാനം രാജേന്ദ്രൻ അറിയിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്‌താവന ബിജെപിക്ക് ഊർജം പകരുന്നതാണെന്നും കാനം രാജേന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. മതമേലധ്യക്ഷൻമാർ വിഭജനത്തിന്റെ സന്ദേശമല്ല നൽകേണ്ടത്. മതമേലധ്യക്ഷൻമാർ മാർപാപ്പയെ മാതൃകയാക്കണമെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.
Read Also : നർകോട്ടിക് ജിഹാദ് വിവാദം: തിരുത്തേണ്ടത് പാലാ ബിഷപ്പെന്ന് കാനം രാജേന്ദ്രൻ
KCBC meeting on September 29th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here