Advertisement

ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം; ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

September 22, 2021
1 minute Read

എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം. സംഭവത്തില്‍ അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഉവൈസിയുടെ നിലപാടുകളില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി ഡിസിപി ദീപക് യാദവ് പറഞ്ഞു.

ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഉവൈസി ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് അവര്‍ പറയുന്നത്. പ്രതികള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മണ്ടോളി നിവാസികളാണെന്നും ഡിസിപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഉവൈസിയുടെ ഡല്‍ഹി അശോക റോഡിലുള്ള വസതി ആക്രമിക്കപ്പെട്ടത്. ഹിന്ദുസേന സംഘം വീടിന്റെ വാതിലും ജനലും തകര്‍ത്തു. തന്റെ വസതി ആക്രമിക്കപ്പെടുന്നത് ആദ്യമല്ലെന്ന് ഉവൈസി പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതുമെന്നും ഉസൈവി വ്യക്തമാക്കി.

Story Highlights : Owaisi’s Delhi residence vandalised

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top