Advertisement

തൊടുപുഴയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളും പിടിയിൽ

September 22, 2021
2 minutes Read
thodupuzha case 3 arrested

തൊടുപുഴ മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളും പിടിയിൽ. തൊടുപുഴ സ്വദേശികളായ ബിനു, നിപുൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ( thodupuzha case 3 arrested )

കഴിഞ്ഞ ഞാറാഴ്ച്ചയാണ് മങ്ങാട്ടുകവലയിലെ ഹോട്ടൽ മുബാറക്കിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദ്ദനം ഏറ്റത്. അസം സ്വദേശി നൂർഷെഹീനെയാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്ന് അംഗം സംഘം മർദിച്ച് അവശനാക്കിയത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്ന് കടയുടമ പറയുന്നു. ആയുധമുപയോഗിച്ചായിരുന്നു ആക്രമണം.

Read Also : തൊടുപുഴയിൽ ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പരാതി നൽകാൻ ഒരുങ്ങിയ നൂർഷെഹീനെ പ്രതികളയ ബിനു, ഹരി എന്നിവർ ആശുപത്രിയിൽവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാരണത്താലാണ് പരാതി നൽകാതെ ഇരുന്നത് എന്നും കടയുടമ ടി ബി സക്കീർ വ്യക്തമാക്കി.

മർദ്ദന വിവരം അറിഞ്ഞിട്ടും പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. തലയ്ക്ക് ഉൾപ്പടെ ഗുരുതരമായി പരുക്കേറ്റ നൂർ ഷെഹീൻ സ്വാകര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights – thodupuzha case 3 arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top