താനെയില്‍ 15കാരിയെ 29 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി; പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും

മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരിയെ 29 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. താനെയിലാണ് സംഭവം. പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്.
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പീഡനം തുടര്‍ന്നത്. പെണ്‍കുട്ടി പരാതിയുമായി മാന്‍പട പൊലീസ് സ്റ്റേഷനില്‍ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പീഡനത്തിനിരയാക്കിയവരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡീഷണല്‍ കമ്മിഷണര്‍ ദത്താട്രേ കരാളേ പറഞ്ഞു. പ്രതികളില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രതികള്‍ വിവിധയിടങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസിപി സൊനാലി ഡോളെയ്ക്കാണ് അന്വേഷണ ചുമതല.
Story Highlights: gang rape minor girl in Thane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here