Advertisement

ഡല്‍ഹി കോടതി വെടിവയ്പ്പ്; ആശങ്ക അറിയിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

September 24, 2021
2 minutes Read
chief justice nv ramana

ഡല്‍ഹി രോഹിണി കോടതിയിലെ വെടിവയ്പ്പില്‍ കടുത്ത ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. delhi court attack ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസിനോടും ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. chief justice nv ramana

ഡല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗൂണ്ടാ തലവന്‍ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. കോടതിയിലെ രണ്ടാം നിലയിലെ 207-ാം നമ്പര്‍ മുറിയിലാണ് വെടിവെയ്പ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Read Also : ഡൽഹി രോഹിണി കോടതിയിലെ വെടിവെപ്പ്; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് അഭിഭാഷകർ

സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ നാളെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ അറിയിച്ചു. കോടതികളിലെ സുരക്ഷാ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം.
നോര്‍ത്തേണ്‍ റേഞ്ച് ജോയിന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.

Story Highlights: chief justice nv ramana , delhi court attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top