Advertisement

എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകൻ; അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

September 24, 2021
1 minute Read

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ‘എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളിൽ അബ്ദുൾ ഖാദർ മൗലവി ഉയർത്തിപ്പിടിച്ചത്. അത് അദ്ദേഹത്തെ കണ്ണൂർ മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകനാക്കി മാറ്റിയെന്ന്’ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read Also : ഓർത്തോഡോക്സ് സഭ മെത്രാപ്പോലീത്തമാർ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കൂടാതെ വി കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷും അനുശോചനമറിയിച്ചു. ‘നാലു പതിറ്റാണ്ടിലേറെക്കാലമായി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ച നേതാവായിരുന്നു വി.കെ.അബ്ദുൾ ഖാദർ മൗലവി. തന്റെ പ്രവർത്തന മേഖലയായ കണ്ണൂരിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച്‌ കൊണ്ടുപോയ പൊതുപ്രവർത്തകനായിരുന്നു’ അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീന‍റായിരുന്നു വി. കെ അബ്ദുൾ ഖാദർ മൗലവി. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനും നാല് പതിറ്റാണ്ടായി ഭാരവാഹിത്വത്തിൽ ഉള്ള നേതാവുമാണ്. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

Story Highlight: cm-pinarayi-vijayan-on-late-vk-abdul-khader-moulavi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top